കാവേരി പ്രശ്‌നത്തില്‍ മാത്രമല്ല മറ്റു പലതിലും രജനി മൗനം പാലിക്കുന്നുണ്ട്: കമലഹാസന്‍

kamal hassan

ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ മാത്രമല്ല മറ്റു പല വിഷയങ്ങളിലും രജനീകാന്ത് മൗനം പാലിക്കുന്നുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമലഹാസന്‍ പറഞ്ഞു. കാവേരി തര്‍ക്കത്തില്‍ രജനിയുടെ മൗനം എന്തുകൊണ്ടാണെന്ന മാദ്ധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രജനീകാന്ത് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാത്ത ഒറ്റപ്പെട്ട സംഭവമല്ല കാവേരി വിഷയം. ഇതു പോലുള്ള നിരവധി പ്രശനങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു കാര്യരാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം മുഖ്യധാരാ വിഷയങ്ങളിലുള്ള സൂപ്പര്‍താരങ്ങളുടെ ഇടപെടലുകള്‍ വളരെ ഗൗരവത്തോടെയാണ് രാഷ്ട്രീയ ലോകവും ജനങ്ങളും കാണുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ അഭിപ്രായ പ്രകടനങ്ങളുമായി വളരെ സജീവമായ ഇടപെടലുകളാണ് കമല്‍ നടത്തി വരുന്നത്. എന്നാല്‍ കാവേരി പ്രശ്‌നത്തിലെ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന പ്രതികരണം മാത്രമാണ് രജനിയില്‍ നിന്നും ഉണ്ടായത്. അതേസമയം, അടുത്തിടെ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമത്തില്‍ തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനും രജനി മറന്നില്ല. ‘എനിക്ക് വേണ്ടി ചുവന്ന പരവതാനി വിരിക്കണമെന്ന് ആരോടും ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ എന്റെ വഴി തടയാതിരിക്കുക. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം ശക്തനായ ഒരു നേതാവിന്റെ അഭാവം തമിഴ്‌നാട്ടില്‍ പ്രതിഫലിക്കുന്നുണ്ട്. ആ വിടവ് ഒഴിവാക്കനാണ് ഞാന്‍ ശ്രമിക്കുന്നത്’ സിനിമാ സ്‌റ്റൈലിലായിരുന്നു രജനിയുടെ പ്രതികരണം.