ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 17 ന്

കോഴിക്കോട്: ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 17 ന് രാവിലെ 10 മുതല്‍ വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. വടകര താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരാതി അദലാത്തില്‍ പരിഗണിക്കുന്നത്. അന്ന് ജില്ലാ കളക്ടര്‍ ജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിച്ച് ജില്ലാ തല ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീര്‍പ്പുകല്‍പ്പിക്കുന്നതുമാണ്. ഇനിയും അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അറിയിച്ചു.