ലാലു അലക്‌സ് വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം

lalu & mamootty

മമ്മൂട്ടിയോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളവതരിപ്പിച്ചിട്ടുള്ള ലാലു അലക്‌സ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടിയോടൊത്തഭിനയിക്കുന്നു. നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോളിലും തിരക്കഥാകൃത്ത് സേതു സംവിധായകനാകുന്ന ഒരു കുട്ടനാടന്‍ ബ്‌ളോഗിലുമാണ് ലാലു അലക്‌സ് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തുന്ന പരോളില്‍ ജയിലറുടെ വേഷമാണ് ലാലു അലക്‌സിന്. മാര്‍ച്ച് പത്തൊമ്പതിന് ആലപ്പുഴയില്‍ തുടങ്ങുന്ന ഒരു കുട്ടനാടന്‍ ബ്‌ളോഗില്‍ പഞ്ചായത്ത് പ്രസിഡന്റായാണ് ലാലു അലക്‌സ് അഭിനയിക്കുന്നത്. ഏറെക്കാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന ലാലു അലക്‌സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതന്‍ ലോഹിതദാസ് ടീമൊരുക്കിയ മമ്മൂട്ടി ചിത്രമായ പാഥേയത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്.