സി.സി ലോന അന്തരിച്ചു

S.S. Lona

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ സി.സി.ലോന ചിരിയങ്കണ്ടത്ത്(78) നിര്യാതനായി. ഭാര്യ തൃശ്ശൂര്‍ കോട്ടപ്പടി മേലിട്ട് എം.സി.റോസി(റിട്ട.ഹെഡ്മിസ്ട്രസ് ക്രിസ്തു രാജ സ്‌കൂള്‍ മലാപ്പറമ്പ്) മക്കള്‍:ജോയി ലോന(ജനറല്‍ മാനേജര്‍ ഹെര്‍മാസ് ഫാര്‍മസ്യൂട്ടിക്കല്‍സ്),ഷീന ജോര്‍ജ്ജ് (ഗവ: മെഡിക്കല്‍ കോളേജ് ക്യാമ്പസ്സ് ഹൈസ്‌കൂള്‍), നിഷസാബു(തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ.പബ്ലിക് സ്‌കൂള്‍) മരുമക്കള്‍ : ഷീന (പ്രൊവിഡന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍),എം.എസ്.ജോര്‍ജ്ജ് മുരിയന്‍കരി(സ്റ്റോര്‍ സൂപ്രണ്ട് മെഡിക്കല്‍ കോളേജ് കോഴിക്കോട്),ഡോ.സാബുപറപ്പിള്ളില്‍ (അമല മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍) സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ ഒമ്പതുമണിക്ക് മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് മാവൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. കെ.പി.എസ്.എച്ച്.എ സംസ്ഥാന സെക്രട്ടറി,സി.വൈ. എം. എ പ്രസിഡണ്ട്,വൈസ് മെന്‍ ക്ലബ്ബ് സ്ഥാപക പ്രസിഡണ്ട് ,മലാപ്പറമ്പ് ഹൗസിംഗ് കോളനി അസോസിയേഷന്‍ സ്ഥാപക ട്രഷറര്‍,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച പ്രധാനാധ്യാപകനുള്ള കെ.പി.എസ്.എച്ച്.എ അവാര്‍ഡ് ,കോഴിക്കോട് പൗരാവലിയുടെ ആദരം എന്നിവ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ കഴിവ് തിരിച്ചറിഞ്ഞ് അവരെ വളര്‍ത്തിയെടുക്കുന്നതില്‍ സി.സി.ലോനയ്ക്ക് അതീവപ്രാഗത്ഭ്യം ഉണ്ടായിരുന്നു. പഠനത്തില്‍ മാത്രമല്ല കല,സ്‌പോര്‍ട്‌സ് എന്നീ രംഗത്തും അദ്ദേഹം വിദ്യാര്‍ത്ഥികളുടെ വഴികാട്ടിയായി.സ്‌കൂള്‍ സമരമുക്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. നല്ലൊരു ബാസ്‌ക്കറ്റ് ബോള്‍ താരമായിരുന്നു.കോഴിക്കോട് ടീച്ചേഴ്‌സ് ടീമിലെ അംഗമായിട്ടുണ്ട്.കലാ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു ഈ അധ്യാപകന്‍.
മികച്ച സംഘാടകനുമായിരുന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.