സൂപ്പര്‍ താരങ്ങള്‍ കുഞ്ഞാലിമരയ്ക്കാറാകുന്നു

പ്രിയദര്‍ശനും സന്തോഷ് ശിവനും ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാരുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഗായകന്‍ എം.ജി. ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
അതേ സമയം മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്ന് നിര്‍മാതാവ് ഷാജി നടേശന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. നിലവില്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നും ഈ വര്‍ഷം ജൂലൈയില്‍ തുടങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിനായി ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ