ഐപിഎല്‍ മത്സരം വിവാഹ ദിനത്തില്‍; ഫിഞ്ചിന് ആദ്യ മത്സരം നഷ്ടപ്പെടും

so

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ പിഞ്ച് ഹിറ്റര്‍ ആരോണ്‍ ഫിഞ്ചിന് ആദ്യ ഐപിഎല്‍ മത്സരം നഷ്ടമാവും. ഏപ്രില്‍ ഏഴിനാണ് ഫിഞ്ചിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. അന്നുതന്നെയാണ് അദ്ദേഹം ആമി ഗ്രിഫ്ത്തിനെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് 6.2 കോടി രൂപ മുടക്കി ഫിഞ്ചിനെ സ്വന്തമാക്കിയത്. ക്രിക്കറ്റിനു പകരം വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കാനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ തീരുമാനിച്ചിരിക്കുന്നത്.
ഏപ്രില്‍ ഏഴിനാണ് സീസണ്‍ ആരംഭിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ഫിഞ്ചിന്റെ വിവാഹവും. ഏപ്രില്‍ എട്ടിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആദ്യ മല്‍സരം.ഫിഞ്ചിനു പുറമെ മറ്റൊരു സൂപ്പര്‍ താരമായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഈ മല്‍സരത്തിനുണ്ടാവില്ല. ഇത്തവണ ഡല്‍ഹിക്കു വേണ്ടി കളിക്കുന്ന മാക്‌സ്‌വെല്‍ ഫിഞ്ചിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായാണ് ആദ്യ മത്സരത്തില്‍ നിന്നു പിന്‍മാറിയിരിക്കുന്നത്.