ജയലളിതയുടെ ഛായാചിത്രം നിയമസഭയില്‍; നാണക്കേടെന്ന് ഡി.എം.കെ

jayalalithaa

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഛായചിത്രം തമിഴ്‌നാട് നിയമസഭയില്‍ അനാച്ഛാദനം ചെയ്തു.
മുഖ്യമന്ത്രി പളനിസാമി, ഉപ മുഖ്യമന്ത്രി പനീര്‍ സെല്‍വം, സംസ്ഥാനത്തെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പളനിസാമി കത്തയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജയലളിതയ്ക്ക് പുറമെ സി.എന്‍. അണ്ണാദുരൈ, എം.ജി.ആര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാരുടെ ഛായചിത്രങ്ങളും നിയമസഭയില്‍ അനാവരണം ചെയ്തിട്ടുണ്ട്.
അതേസമയം, അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ചിത്രം നിയമസഭയില്‍ വച്ചത് നാണക്കേടാണെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചു. ജയലളിതയുടെ ചിത്രങ്ങള്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നേരത്തെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.