കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍  ഐപിഎല്ലിനില്ല

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം ഇടം ലക്ഷ്യമിട്ട് 2018 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍. ഏപ്രിലില്‍ തന്റെ വിവാഹം നടക്കുന്നതുകൊണ്ടും ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ അവസരം നേടുക ലക്ഷ്യമിടുന്നതുകൊണ്ട് ഐപിഎലില്‍ കളിക്കാത്തതെന്ന് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണുകളില്‍ ഓസ്‌ട്രേലിയന്‍ താരം മൂന്നു ഫ്രാഞ്ചൈസികള്‍ക്കൊപ്പം കളിച്ചിരുന്നു.
2018 ഐപിഎല്‍ താരലേലത്തില്‍ പ്രധാന കളിക്കാരില്‍ ഒരാളായിരുന്നു റിച്ചാര്‍ഡ്‌സണ്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു ലഭിക്കാവുന്ന വലിയ സാമ്പത്തിക നേട്ടം വേണ്ടെന്നുവച്ചാണ് റിച്ചാര്‍ഡ്‌സണ്‍ വ്യക്തിഗതവും പ്രഫഷണുമായ കാര്യത്തിനുവേണ്ടി മാറിനില്‍ക്കുന്നത്. ഏപ്രിലില്‍ കല്യാണം നടക്കുന്നുണ്ടെന്നും താരം പറഞ്ഞു. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം 15 ഏകദിനവും അഞ്ച് ട്വന്റി 20 കളിച്ചു. ഐപിഎലില്‍നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം കടുത്തതായിരുന്നുവെന്ന് ഓസീസ് പേസര്‍ പറഞ്ഞു.
ഷീല്‍ഡ് ക്രിക്കറ്റ് (ഓസ്‌ട്രേലിയയുടെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റ്) കൂടുതല്‍ കളിച്ച് തന്റെ ലക്ഷ്യത്തിലെത്തണമെന്നും ഏഴ് ഷീല്‍ഡ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ വിശ്രമം ആവശ്യമാണ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. അതുകൊണ്ടാണ് ഐപിഎല്‍ വേണ്ടെന്നുവച്ചത് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു