ബാദുഷയുടെ വിശുദ്ധപുസ്തകം

badusha

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ അപ്പൂസ് ആയി വേഷമിട്ട ബാദുഷയെ നായകനാക്കി ഷാബു ഉസ്മാന്‍ സിനിമ സംവിധാനം ചെയുന്നു. വിശുദ്ധപുസ്തകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജഗദീപ് കുമാര്‍, ഷാബു ഉസ്മാന്‍ എന്നിവരാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് രഞ്ജിത്ത് മുരളിയാണ്. പൂവച്ചല്‍ ഖാദര്‍, ഫെമിനാബീഗം എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുമേഷ് കൂട്ടിക്കല്‍.മാമുക്കോയ, ഇന്ദ്രന്‍സ് കലാശാല ബാബു, മനോജ് ഗിന്നസ്, ഉല്ലാസ് പന്തളം, കോബ്രാ രാജേഷ്, കൊല്ലം സിറാജ്, റിഷി, ആലിയ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.