സ്വകാര്യ ബസുകളില്‍ ഉയരമുള്ള ചവിട്ടുപടി പാടില്ല: കമ്മീഷന്‍

buss

കൊച്ചി: പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കയറാനാവാത്ത വിധം സ്വകാര്യബസുകളില്‍ നിര്‍മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം നിയമം വഴി നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നിയമനിര്‍മാണം സംബന്ധിച്ചു ഗതാഗത കമ്മീഷണര്‍ രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. സ്വകാര്യബസുകളില്‍ പാട്ട് വയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ പ്രത്യേക പരിശോധന നടത്തണം. എയര്‍ഹോണ്‍, മ്യൂസിക്‌ഹോണ്‍ എന്നിവ ഉപയോഗിക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. സുരക്ഷിതയാത്രയ്ക്ക് അസൗകര്യങ്ങള്‍ ഒഴിവാക്കാനുള്ള ബാധ്യത പോലീസിനും ഗതാഗത വകുപ്പിനുമുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കൊച്ചി ജനകീയ അന്വേഷണസമിതിക്കു വേണ്ടി ടി.എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി.