മാതാ അമൃതാനന്ദമയി 14 ന് കോഴിക്കോട്ടെത്തും

amritha

കോഴിക്കോട് : 1993 ജനുവരിയില്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവീ പ്രതിഷ്ഠ നടത്തിയ വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഫിബ്രവരി 15,16 തിയ്യതികളില്‍ നടക്കും.ബ്രഹ്മസ്ഥാന ക്ഷേത്ര ഉത്സവത്തിന് മുഖ്യകാര്‍മികത്വം വഹിക്കാനായി അമ്മ 14 ന് വൈകീട്ട് കോഴിക്കോട്ടെത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിലറിയിച്ചു.വള്ളിക്കാവിലെ മുഖ്യ ആശ്രമത്തില്‍ നിന്നാണ് അമ്മ കോഴിക്കോട്ടെത്തുന്നത്.കോഴിക്കോട്ടെത്തുന്ന അമ്മക്ക് ആശ്രമകവാടത്തില്‍ വമ്പിച്ച വരവേല്‍പ്പ് നല്‍കുന്നതാണ്.പൂര്‍ണ്ണകുഭം,പാദപൂജ,ആരതി എന്നിവയോടെ അമ്മയെ എതിരേല്‍ക്കും.15 ന് രാവിലെ 5 മണിക്ക് നടക്കുന്ന ധ്യാനത്തോടെ 2 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാവും.തുടര്‍ന്ന് ലളിതസഹസ്രനാമാര്‍ച്ചന നടക്കും.
16 ന് രാവിലെ 7.30 ന് രാഹുദോഷ നിവാരണ പൂജയും 17 ന് രാവിലെ 7.30 ന് ശനിദോഷ നിവാരണ പൂജയും നടക്കും.രണ്ട് ദിവസവും രാവിലെ 11 മണിയോടെ അമ്മയുടെ ഭജന സത്‌സംഗം എന്നിവയുണ്ടാകും.തുടര്‍ന്ന് അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുംഉത്സവദിനത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ട്.കുടിവെള്ള സൗകര്യവും ലഭ്യമാണ്.രാത്രി നഗരത്തിലേക്ക് ബസ്സ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
കോഴിക്കോട്ടെ രാഷ ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ രക്ഷാധികാരികളായുള്ള 1001 അംഗ സംഘാടകസമിതി ഉത്സവത്തിന്റെ നടത്തിപ്പിനായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്നു.17 ന് അമ്മ വടകരയിലേക്ക് യാത്ര തിരിക്കും.18 ന് വൈകീട്ട് വടകരയിലെ പൗരാവലി ഒരുക്കുന്ന സ്വീകരണയോഗത്തില്‍ അമ്മ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാമി വിവേകാമൃതചൈതന്യ.അഡ്വ.പി.കെ.ശ്രീധരന്‍ നായര്‍,വേണു താമരശ്ശേരി,വി.രവീന്ദ്രന്‍,കെ.ഗോപാലകൃഷ്ണന്‍,എം.പി.പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.