ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ ഭയപ്പെടുത്തിയിട്ടില്ല കമല്‍

kamal

കോഴിക്കോട്: എന്റെ തൊഴിലാണ് സിനിമ. ആമി എന്ന സിനിമയുടെ തിരക്കഥ മാറ്റം വരുത്തിയിട്ടില്ല. ഒരു ബാഹ്യ ശക്തികളുടെ ഇടപെടലുകളും എന്നെ ഭയപ്പെടുത്തിയിട്ടില്ല” എന്ന് സംവിധായകന്‍ കമല്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന ചര്‍ച്ചയില്‍ കാണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കമല്‍.
ആമി എന്ന സിനിമയില്‍ നടി വിദ്യാ ബാലന്‍ പകരം മഞ്ജുവാര്യരെ എടുത്തപ്പോള്‍ തിരക്കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന ചോദ്യത്തിനാണ് കമല്‍ ഇങ്ങനെ മറുപടി പറഞ്ഞത്. ആമി എന്ന സിനിമയില്‍ കമല ദാസ് ആയി അഭിനയിച്ച മഞ്ജു വാര്യരുടെ ശബ്ദം തന്നെയാണ് നല്‍കിയിട്ടുള്ളത്. ശബ്ദം അതേ പോലെ അനുകരിക്കാന്‍ ഇത് മിമിക്രി അല്ല എന്നും കമല്‍ പറഞ്ഞു. ചര്‍ച്ചയില്‍ ആമിയായി അഭിനയിച്ച മഞ്ജു വാര്യര്‍, മുരളി ഗോപി, ഇന്ദു മേനോന്‍, മൂസ് മാരി ജോര്‍ജ് എന്നിവരും സംസാരിച്ചു.