പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കും

ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് , ഉണ്ടാകണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കാലാവധി തീര്‍ന്ന 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കും. രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടര്‍ന്നാണ് മാറ്റിവച്ച മന്ത്രിസഭാ യോഗമാണ് ഇന്ന് ചേര്‍ന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങള്‍ക്ക് ഉപാധികളോടെ തണ്ണീര്‍ത്തടം നികത്താന്‍ അനുമതി നല്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയ ഓര്‍ഡിന്‍സുകള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അതിനിടെ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്.