കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎംആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനേത്തുടര്‍ന്ന്, സിപിഎം കൊയിലാണ്ടി നഗരസഭാപരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താല്‍ സമാധാനപരമാണെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് എട്ടോടെയാണ് കൊയിലാണ്ടി പുളിയഞ്ചേരില്‍ സംഘര്‍ഷമുണ്ടായത്. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ആറു സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്.
പുളിയഞ്ചേരി കെടിഎസ് വായനശാലയില്‍ ഇരുന്നവര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ സിപിഎം നേതൃത്വത്തിന്റെ ആരോപണം. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.