ശ്രീജിത്തിന് പിന്തുണയുമായി സി.കെ.വിനീത്

ck vineeth

മുംബൈ : നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിന് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സി.കെ.വിനീത് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.
നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു. നീതി ലഭിക്കുന്നത് വരെ നമുക്ക് പോരാടാം എന്ന് പറയുന്ന പോസ്റ്റോടുകൂടിയാണ് താരം പിന്തുണയറിയിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു മലയാളി താരം റിനോ ആന്റോയുമുള്ള ചിത്രത്തിനൊപ്പമാണ് താരം ഫേസ്ബുക്കില്‍ പിന്തുണയറിയിച്ചത്. ഇന്നത്തെ വിജയം നിനക്കു വേണ്ടി സമര്‍പ്പിക്കുന്നതായും വിനീത് പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണിന്റെ രണ്ടാം പാദത്തില്‍ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന്റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.