ബെന്‍ സ്റ്റോക്‌സ് ടെസ്റ്റ് ടീമില്‍

benstocks

സിഡ്‌നി: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ഉള്‍പ്പെടുത്തി. ലങ്കാഷെയര്‍ ബാറ്റ്‌സ്മാന്‍ ലിയാം ലിവിംഗ്സ്റ്റണ് ആണ് ടീമിലെ പുതുമുഖം.പരിക്കില്‍നിന്നു മോചിതനായ പേസര്‍ മാര്‍ക് വുഡിനെ ടീമില്‍ തിരിച്ചുവിളിച്ചു. ആഷസ് പരമ്പരയില്‍ പരാജയമായ മോയിന്‍ അലി, ജയിംസ് വിന്‍സ്, മാര്‍ക് സ്‌റ്റോണ്‍മാന്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തി. എന്നാല്‍ ആഷസ് പരമ്പരയിലുണ്ടായിരുന്ന ഗാരി ബാലന്‍സ്, ജേക് ബോള്‍, ടോം കുറാന്‍ എന്നിവരെ പുറത്താക്കി. മൂന്നു മാസം മുമ്പ് ബ്രിസ്റ്റോളിലെ ഒരു നൈറ്റ് ക്ലബ്ബില്‍ തല്ലുണ്ടാക്കിയതില്‍ പോലീസ് അന്വേഷണം നേരിടുന്നതിനാല്‍ സ്റ്റോക്‌സിനെ ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ലങ്കാഷെയറിനുവേണ്ടി പുറത്തെടുത്ത ബാറ്റിംഗ് മികവാണ് ലിവിംഗ്സ്റ്റണിനെ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളാണുള്ളത്.