‘മുണ്ടക്കല്‍ ശേഖരന്‍ ‘ഹോളിവുഡ് ചിത്രത്തില്‍

neppolian

ദേവാസുരത്തിലെ മുണ്ടയ്ക്കല്‍ ശേഖരനായി മലയാളി മനസില്‍ ഇടംനേടിയ തമിഴ് താരം നെപ്പോളിയന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു . സാം ലോഗന്‍ ഖലേഗി സംവിധാനം ചെയ്യുന്ന ഡെവിള്‍സ് നൈറ്റ് ഡോണ്‍ നൈന്‍ റൂഷ് എന്ന ചിത്രത്തിലൂടെയാണ് നെപ്പോളിയന്റെ ഹോളിവുഡ് അരങ്ങേറ്റം.
ഒരു മ്യൂസിയം ക്യൂറേറ്ററുടെ വേഷമാണ് നെപ്പോളിയന്‍ അവതരിപ്പിക്കുന്നത്. കെയ്‌ന റെനോള്‍ഡ്‌സ്, ജെസി ജെന്‍സണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
തമിഴ് ഗായകനായ ദേവന്‍ ഏകാംബരമാണ് സംഗീതം ഒരുക്കുന്നത്. നെപ്പോളിയന്‍ അഭിനയിക്കുന്ന ഭാഗങ്ങള്‍ ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു. ഐന എന്ന മലയാള ചിത്രത്തിലാണ് നെപ്പോളിയന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുന്ദര്‍ എല്ലാര്‍ സംവിധാനം ചെയ്യുന്ന ഐനയില്‍ നന്ദിനിയാണ് നായിക.