ഇനിയ മമ്മൂട്ടിയുടെ നായിക

iniya

മമ്മൂട്ടി നായകനാകുന്ന പരോള്‍ എന്ന ചിത്രത്തില്‍ ഇനിയ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായ കോട്ടയം അച്ചായത്തി ആയിട്ടാണ് ഇനിയ വേഷമിടുന്നത്. ചട്ടയും മുണ്ടുമായിരിക്കും വേഷം. ഇനിയയോടൊപ്പം യുവതാരം മിയയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മിയ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടി തടവുപുള്ളിയുടെ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അജിത് പൂജപ്പുരയാണ് പരോളിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പുത്തന്‍പണത്തില്‍ ഇനിയ അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ഇനിയമമ്മൂട്ടി കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു.