ജിഇഎസില്‍ പങ്കെടുക്കാന്‍ ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തി

evanka trumb

ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്) പങ്കെടുക്കാനായാണ് അവര്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാങ്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ ഇന്ന് തുടങ്ങുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത് ഇവാങ്ക ട്രംപാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. ഇതാദ്യമായാണ് ജിഇഎസ് ഇന്ത്യയില്‍ നടക്കുന്നത്. നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍.