ഹാദിയ ഇന്ന് സേലത്തേക്ക്

hadiya

ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കേരളഹൗസ് അധികൃതര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഉച്ചയ്ക്ക് 1.20നുള്ള വിമാനത്തില്‍ ഹാദിയയെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോകും. ഇവിടെ നിന്നും റോഡ് മാര്‍ഗം സേലത്തെത്തിക്കാനുമാണ് തീരുമാനം.
ഹാദിയയുടെ അച്ഛനും അമ്മയും സേലത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍. തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കോളജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്‍ഹി കേരള ഹൗസില്‍ തുടരണമെന്നും സര്‍വകലാശാല ഡീന്‍ ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പദവി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.