തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസുമായി സഹകരിക്കില്ല: കാനം

kanam-rajendran-01കോട്ടയം: സി.പിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണത്തെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാനം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പ്രമേയം മാത്രമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇത് വിശദമായി പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് റവന്യൂ വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ല. സിപി.ഐയും സി.പി.എമ്മും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം പറഞ്ഞു.