തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധം; രാഷ്ട്രീയം എനിക്ക് പറ്റിയ പണിയല്ല: ജഗദീഷ്

jagadheesh

മുംബൈ: നിയമസ’ാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഷണ്മുഖാനനന്ദ ഹാളില്‍ നടന്ന പൊതുപരിപാടി അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജഗദീഷ്. രാഷ്ട്രീയപ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാവുകയും 24 മണിക്കൂറും ജനസേവകനായിരിക്കണമെന്നും ജഗദീഷ് പറഞ്ഞു. രാഷ്ട്രീയത്തെ ഒരു പാര്‍ട്ട് ടൈം ജോലിയായി കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇത് തനിക്കു പറ്റിയ പണിയായി കാണുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. 2016ലെ നിയമസ’ാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എല്‍.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച കെ.ബി.ഗണേശ് കുമാറിനായിരുന്നു വിജയം.