മുഖ്യമന്ത്രിയുടെ ദീപാവലി ആശംസകള്‍

തിരുവനന്തപുരം: കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദപൂര്‍ണമായ ദീപാവലി ആശംസകള്‍ നേര്‍ന്നു. ജനങ്ങളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ദീപാവലി ആഘോഷം എന്ന് മുഖ്യമന്ത്രി പറഞ്ഞു.ദീപാവലി പ്രമാണിച്ച് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവവും കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ആശംസകള്‍ നേര്‍ന്നു. ‘ ദീപങ്ങളുടെ ഈ സവിശേഷ ഉത്സവം ലോകത്തും നമ്മുടെ ഹൃദയങ്ങളിലും ആഹ്ലാദത്തിന്റെയും ഒരുമയുടെയും സ്‌നേഹത്തിന്റെയും പ്രകാശം ചൊരിയട്ടെ. എല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു’ അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.