ലാലിന്റെ മകനെതിരായ ബോഡി ഡബ്ലിംഗ് കേസ് തീര്‍ന്നു

lsun

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ യുവ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചു. പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍. പരാതി ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്നും നടി നല്‍കിയ സത്യവാങ്മൂലത്തെ തുടര്‍ന്ന് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം കിട്ടിയതോടെയാണ് കേസ് അവസാനിപ്പിച്ചത്
ഹണി ബി ടുവിന്റെ ചിത്രീകരണത്തിനിടെ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടര്‍ അനിരുദ്ധന്‍, അനൂപ് വേണുഗോപാല്‍ തുടങ്ങിയവര്‍ തന്നോട് മോശമായി സംസാരിക്കുകയും പ്രതിഫലം തരാതെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. നടിയെ ഒഴിവാക്കിയെങ്കിലും ശേഷിക്കുന്ന ഭാഗങ്ങള്‍ ഡ്യൂപ്പിനെയിട്ട് പൂര്‍ത്തിയാക്കിയതിനും കേസെടുത്തിരുന്നു. ഇതിനിടെയാണ് പരാതി ഒത്തുതീര്‍പ്പായത്.