അനു ഇമ്മാനുവല്‍ തെലുങ്കില്‍ സജീവം 

ann

മലയാളി സുന്ദരി അനു ഇമ്മാനുവല്‍ ഗ്ലാമര്‍ വേഷത്തില്‍. തെലുങ്ക് ചിത്രമായ ഓക്‌സിജന്‍ എന്ന ചിത്രത്തിലാണ് അനു ഇമ്മാനുവല്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയിരിക്കുന്നത്. നിവിന്‍പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിലെ നായികയായിരുന്നു അനു ഇമ്മാനുവല്‍. ഈ ചിത്രത്തിനുശേഷം അനുവിന്റേതായി മലയാള ചിത്രങ്ങളൊന്നും വന്നില്ല. ഓക്‌സിജനില്‍ ഗാനരംഗത്താണ് അതീവ ഗ്ലാമര്‍ വേഷത്തില്‍ അനു എത്തുന്നത്. എ മൊമന്റ് ഓഫ് ലവ് എന്നു തുടങ്ങുന്ന ഗാനത്തിലാണ് ആരാധകരുടെ നെഞ്ചിടിപ്പേറുന്ന തരത്തില്‍ അനു അഭിനയിച്ചിരിക്കുന്നത്. ഗോപീചന്ദാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഗാനരംഗത്തില്‍ അതീവ ഗ്‌ളാമറസായാണ് അനു അഭിനയിച്ചിരിക്കുന്നത്. മജ്‌നു എന്ന ചിത്രത്തിലൂടെയാണ് അനു തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച്ത്. കമല്‍ സംവിധാനം ചെയ്ത സ്വപ്‌നസഞ്ചാരി എന്ന ജയറാം ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു അനുവിന്റെ മലയാളത്തിലേക്കുള്ള വരവ്. പിന്നീടാണ് നിവിന്റെ നായികയായത്. പവന്‍ കല്യാണ്‍ ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിലും അനു അഭിനയിക്കുന്നുണ്ട്.