പറുദീസയിലെ വീഞ്ഞുമായി ശ്രീനാഥ് ഭാസി

fas

അസീസ് ഹസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പറുദീസയിലെ വീഞ്ഞ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ശ്രീനാഥ് ഭാസി എത്തുന്നു. പറവയിലെ വില്ലന്‍ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് ശക്തമായ മടങ്ങിവരവ് നടത്തിയ ശ്രീനാഥിന്റെ കരിയറില്‍ ഒരു മികച്ച കഥാപാത്രമായിരിക്കും പറുദീസയിലെ വീഞ്ഞിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സാണ് ശ്രീനാഥിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പറുദീസയിലെ വീഞ്ഞില്‍ ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സുരഭി ലക്ഷ്മി, അമൃത, ഹിബ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. റഹിം ചേലാവൂര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗാര്‍ഡന്‍ ഫിലിംസാണ്. സംഗീതം: മോഹന്‍സിതാര.