ജയലളിതയുടെ വസതി: സര്‍ക്കാരിനു ഹൈക്കോടതിയുടെ നോട്ടീസ്

poes garden

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി സ്മാരകമാക്കാനുള്ള തീരുമാനത്തിനെതിരേ ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ നല്കിയ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിനു മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 23നകം മറുപടി നല്കാന്‍ ജസ്റ്റീസ് കെ. രവിചന്ദ്രബാബു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
ജയലളിതയുടെ അനന്തരവകാശികളായ തനിക്കും സഹോദരന്‍ ദീപക്കിനും അവകാശപ്പെട്ട പോയസ് ഗാര്‍ഡനിലെ വസതി സ്മാരകമാക്കുന്നതിനു സര്‍ക്കാരിന് അധികാരമില്ലെന്നാണു ദീപ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.