ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം  അനിവാര്യം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഒരു കുട്ടി പോലും ലഹരിക്ക് അടിമപ്പെടരുത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘനടകള്‍ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയര്‍ഫോഴ്‌സില്‍ നിന്നു വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ഈഗിള്‍സിന്റെ ഒമ്പതാം വാര്‍ഷികാഘോഷവും എയര്‍ഫോഴ്‌സ് ദിനാചരണവും എസ്‌കെ പൊറ്റക്കാട് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെക്ക് ദൈവിക പദവി നല്‍കുകയാണ് ഫാസിസ്റ്റുകള്‍. പാഠപുസ്തകങ്ങളിലൂടെ വര്‍ഗീയത വളര്‍ത്താന്‍ ശ്രമം നടക്കുന്നു. വി.ആര്‍. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കലാപരിപാടികളും നടന്നു. കെ. രാജേഷ് കുമാര്‍, എ. വിശ്വനാഥന്‍, ടോമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.