കൊച്ചിയില്‍ വൈകീട്ട് ലോകകപ്പിന് കിക്കോഫ്

Jewaharlal_Nehru_Stadium_Kochi_

കൊച്ചി : അണ്ടര്‍17 ലോകകപ്പിന്റെ ആറ് വേദികളില്‍ ഒന്നായ കൊച്ചിയിലെ ആദ്യ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ലോക ഫുട്ബാളിലെ എണ്ണം പറഞ്ഞ ശക്തികളായ ബ്രസീലും സ്‌പെയിനുമാണ് ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയയും നൈജറുമാണ് ഏറ്റുമുട്ടുന്നത്. ആദ്യമായാണ് നൈജര്‍ ഒരു ഫിഫ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.
ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത്. ഗ്രൂപ്പ് സിയിലെ രണ്ട് മത്സരങ്ങള്‍ ഇന്ന് ഗോവയില്‍ അരങ്ങേറുന്നുണ്ട്. കോസ്റ്റാറിക്കയും ജര്‍മ്മനിയും തമ്മിലുള്ള മത്സരവും ഇറാനും ഗിനിയയും തമ്മിലുള്ള മത്സരവുമാണ് ഗോവയില്‍ നടക്കുന്നത്. സൗത്ത് അമേരിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍മാരായ ബ്രസീല്‍ ഇക്കുറി കിരീടം നേടാനുറച്ചു തന്നെയാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (75) കളിച്ചിട്ടുള്ളതും ജയിച്ചിട്ടുള്ളതും (47) ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളതും (166) ബ്രസീലാണ്. 15 ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ബ്രസീല്‍ അഞ്ച് തവണ ഫൈ