സ്മിത്തിന് പരിക്ക് : ഇന്ന് കളിച്ചേക്കില്ല

STEVE_SMITH_

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഓസീസിന് ട്വന്റി20 പരമ്പര തുടങ്ങുന്നതിനു മുന്നേ തിരിച്ചടി. വ്യാഴാഴ്ചത്തെ പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ നായകന്‍ സ്റ്റീവ് സ്മിത്തിന് ആദ്യ മത്സരം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച പരിശീലനത്തിനെത്തിയപ്പോഴും സ്മിത്തിനെ പരിക്ക് കാര്യമായി അലട്ടിയിരുന്നു, ഇതേത്തുടര്‍ന്ന് അദ്ദേഹം ടീം അധികൃതരുമായി സംസാരിച്ചുവെന്നാണ് സൂചന. പരിക്ക് നിസാരമാണെങ്കിലും, നവംബറില്‍ ആഷസ് പരമ്പര ആരംഭിക്കാനിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധനകളും ചികിത്സയും നടത്തിയതിനു ശേഷം ട്വന്റി20 പരമ്പരയില്‍ കളിക്കുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നാണ് ടീം അധികൃതരുടെയും സ്മിത്തിന്റെയും തീരുമാനം. സ്മിത്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറായിരിക്കും ആദ്യ മത്സരത്തില്‍ ഓസീസിനെ നയിക്കുക.