വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്

Vani-Viswanath

വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നു. താരം തെലുങ്ക് രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തെലുങ്കുദേശം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് വാണി തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വാണി വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന അപേക്ഷയുമായി നിരവധി പേര്‍ എന്നെ സമീപിച്ചിരുന്നു. ഇറങ്ങുന്നുണ്ടെങ്കില്‍ അത് തെലുങ്കു ദേശം പാര്‍ട്ടിക്കു വേണ്ടിയായിരിക്കുമെന്ന് മുന്‍പേ ഉറപ്പിച്ചിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയിലെ നേതാക്കളോട് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. താന്‍ 40ാം വയസില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അച്ഛന്‍ നേരത്തേ പ്രവചിച്ചിരുന്നു. ആ പ്രവചനവും സഫലമാവുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് ഭര്‍ത്താവ് ബാബുരാജിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയുണ്ട്.പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനം പാര്‍ട്ടി പറയുന്നതുപോലെയാകുമെന്നും വാണി പറയുന്നു. നടന്‍ ബാബുരാജുമായുള്ള വിവാഹത്തെ തുടര്‍ന്ന് 2002ലാണ് വാണി സിനിമ വിട്ടത്. പൂര്‍ണമായി വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു വാണി. ആര്‍ച്ച, അദ്രി എന്നിവരാണ് മക്കള്‍.