രജനിക്കൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാര്‍: കമല്‍ഹാസന്‍

ചെന്നൈ: രജനികാന്ത് രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. സിനിമ മേഖലയില്‍ തങ്ങള്‍ എതിരാളികളാണെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാറുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം മാറുകയാണ്. ആ മാറ്റത്തില്‍ താനും ഭാഗമാകും. എന്നാല്‍ അതിവേഗത്തിലുള്ള പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.ജോലി ചെയ്യാത്തെവര്‍ക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കണമെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം. അത് പാടില്ല, പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം നല്‍കരുത്കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.