പൃഥ്വിരാജിന്റെ നായികയായി ഇഷ തല്‍വാര്‍

isha

prithviraj11112201624213AMപൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിന് പകരം ഇഷ തല്‍വാര്‍ നായികയാവും. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡിട്രോയിറ്റ് ക്രോസിംഗ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ അമ്മയുടെ വേഷത്തിലാണ് ഇഷ എത്തുന്നത്. ഇഷയാണ് നായികയാവുന്നതെന്ന കാര്യം സംവിധായകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനാവുന്ന ‘കാര്‍ബണ്‍’ എന്ന സിനിമയ്ക്കായി ഡേറ്റുകള്‍ നല്‍കേണ്ടി വന്നതാണ് മംമ്ത ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.അമേരിക്കയിലെ ഡിട്രോയിറ്റിലെ തമിഴ് സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. രചന നിര്‍വഹിക്കുന്നതും നിര്‍മല്‍ തന്നെയാണ്. 50 ദിവസത്തെ ഷൂട്ടിംഗാണ് അമേരിക്കയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. യെസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തമിഴ് താരം നട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കും.