കോഹ്‌ലിക്ക് സച്ചിനെ മറികടക്കാനാകും: കപില്‍

kapil dev

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡുകള്‍ മറികടക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. കോഹ്‌ലിയുടെ ഇപ്പോഴത്തെ പ്രകടനം നോക്കിയാല്‍ അതു മനസിലാകും. ചില റിക്കാര്‍ഡുകള്‍ കോഹ്‌ലി മറികടക്കും, ഉറപ്പ് കപില്‍ പറഞ്ഞു.സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ചപ്പോള്‍ താന്‍ കരുതിയത് ആര്‍ക്കും അതു തകര്‍ക്കാനാകില്ലെന്നാണ്. എന്നാല്‍ ഇന്ന് വിരാട് കോഹ്‌ലി ബാറ്റു ചെയ്യുന്നതു കാണുമ്പോള്‍ സച്ചിന്റെ ഈ റിക്കാര്‍ഡ് അത്ര ഭദ്രമായ നിലയിലല്ല ഉള്ളതെന്നു തോന്നുന്നു. ഇപ്പോള്‍ കോഹ്‌ലി ബാറ്റ് ചെയ്യുന്നതുപോലെ ഒരു മൂന്നു വര്‍ഷം കൂടി തുടര്‍ന്നാല്‍ സച്ചിന്റെ റിക്കാര്‍ഡുകള്‍ പഴങ്കഥയാകുമെന്ന് കപില്‍ കൂട്ടിച്ചേര്‍ത്തു. 190ലേറെ കളികളില്‍നിന്നാണ് കോഹ്‌ലി 30 സെഞ്ചുറികളില്‍ എത്തിയതെന്ന് കപില്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലെ മറ്റൊരു മഹാനായ താരമായിരുന്ന റിക്കി പോണ്ടിംഗിന് ഇതേ നേട്ടത്തിലെത്താന്‍ 375 മല്‍സരം വേണ്ടിവന്നെന്ന് കപില്‍ പറഞ്ഞു.