മോചിതന്‍

മനുഷ്യരെ മൃഗീയമായി കൊ ലപ്പെടുത്തുന്നതും തട്ടി കൊണ്ടുപോയി തടങ്കലില്‍ വെച്ച് ശാരീരികമായും മാനസികമായും പീഢിപ്പിക്കുന്നതുമെല്ലാം അത്യന്തം ഗുരുതരമായ തെറ്റ് തന്നെ. പക്ഷെ ആ തെറ്റ് ലോകത്ത് പല സ്ഥലങ്ങളിലും പലപ്പോഴുംകാലാകാലങ്ങളായി ആവര്‍ത്തിക്കപ്പെടുന്നു. ഭീകരാക്രമണങ്ങള്‍ നടത്തി നിരപരാധികളെ കൊന്നു തള്ളുന്നതും ജനവാസ കേന്ദ്രങ്ങള്‍ക്കു മുകളില്‍ ബോംബ് വര്‍ഷം നടത്തി സംഹാര താണ്ഡവമാടുന്നതും നിരപരാധികളുടെ പേരില്‍ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് ഒറ്റപ്പെട്ട ദ്വീപുകളിലും മറ്റും തടങ്കല്‍ പാളയങ്ങളുണ്ടാക്കി അവരെ അവിടങ്ങളില്‍ ബന്ധനസ്തരാക്കി നരഗിപ്പിക്കുന്നതും എല്ലാം ഇതേ കണക്കില്‍പ്പെടുത്തേണ്ടവ തന്നെ.
വ്യവസ്ഥാപിതമായ ഭരണസംവിധാനങ്ങളുള്ള ചില രാജ്യങ്ങളും ചില രാജ്യങ്ങളില്‍ അങ്ങിനെയുള്ള സംവിധാനമുണ്ടെങ്കിലും അതിനെയൊക്കെ തൃണവല്‍ഗണിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്ന ഗ്രൂപ്പുകളുമൊക്കെ ഈ ഏര്‍പ്പാടിന്റെ വക്താക്കളും പ്രയോക്താക്കളുമാണ്. ഇ ത്തരം നീച പ്രവര്‍ത്തികള്‍ക്കു പി ന്നില്‍ ബന്ധപ്പെട്ടവരുടെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ലക്ഷ്യങ്ങളാണ് സാധാരണഗതിയിലുണ്ടാവുക. വേറെയും നടക്കുന്നു ലോകത്ത് ഒരുപാടതിക്രമങ്ങള്‍. നമ്മുടെ ഈ ഇന്ത്യാമഹാരാജ്യത്തടക്കം നടന്നിട്ടുണ്ട് കൂട്ടക്കൊലയുടെ രൂപത്തിലുള്ള വംശഹത്യാ ശ്രമങ്ങള്‍. ഇപ്പോള്‍ നമ്മുടെ അയല്‍ രാജ്യമായ മ്യാന്‍മാറില്‍ നടക്കുന്നതും അതൊക്കെ തന്നെ.
ഈ കുറിപ്പിന്റെ മുഖ്യവിഷയത്തിലേക്ക് വരാം. പാലായിലെ രാമപുരം സ്വദേശിയും സലേഷ്യന്‍ സഭാ വൈദികനുമായ ഫാദര്‍ ടോം ഉഴുന്നാല്‍ യമനിലെ ഭീകരരുടെ വക ഒന്നരവര്‍ഷക്കാലത്തെ തടങ്കല്‍ ജീവിതത്തിനുശേഷം ഇക്കഴിഞ്ഞ ദിവസം മോചിതനായിരിക്കുന്നു. 2016 മാര്‍ച്ച് 4 നായിരുന്നു തെക്കന്‍ യമനിലെ ഒരു വൃദ്ധസദനത്തിലെ ചുമതലക്കാരനായിരുന്ന ഫാദര്‍ ടോമിനെ അവിടത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. വൃദ്ധസദനം ആക്രമിച്ച് അവിടത്തെ യമന്‍കാരും എത്യോപ്യക്കാരുമൊക്കെയായ അന്തേവാസികളേയും ഫാദറിനൊപ്പം അവിടെ സേവനത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളെയുമെല്ലാം വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാദറിനെ യമന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മലയാളിയായ സിസ്റ്റര്‍ സാലിയടക്കം ചിലര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. അത്രയും പേരെ കൊലപ്പെടുത്തിയ ഭീകരര്‍ക്ക് ഫാദറിനെയും കൊല്ലാമായിരുന്നു എന്നാല്‍ അവരങ്ങനെ ചെയ്യാതിരുന്നത് അവരുടെ സാമ്പത്തികലക്ഷ്യം മൂലമായിരുന്നു എന്നു വ്യക്തം. ഉത്തരവാദിത്വപ്പെട്ട ഒരു പുരോഹിതനെ തടങ്കലില്‍ വെച്ചു വിലപേശിയാല്‍ കാര്യമായ ധ്രവ്യം തടയും എന്ന് അവര്‍ കണക്കുകൂട്ടിയിരിക്കണം. ഇപ്പോഴിതാ കേള്‍ക്കുന്നു ആ സംശയം ശരിയായിരുന്നു എന്ന്. ഒരു കോടി ഡോളറാണത്രേ മോചനദ്രവ്യം. എന്നാല്‍ ഇത്രയും ഭീമമായ തുക ആര് ആര്‍ക്ക് എപ്പോള്‍ കൊടുത്തു എന്നൊന്നും ആര്‍ക്കുമറിയില്ല. ആരുമത് പറയുകയുമില്ല. രാജ്യങ്ങളുടെ നയതന്ത്ര നടപടികളുടെ ഒരു രഹസ്യ സ്വഭാവമാണത്രെ അത്.
ഏതായാലും ഫാദര്‍ ടോം ഉഴുന്നാല്‍ ഒന്നര വര്‍ഷക്കാലത്തെ കടുത്ത മാനസിക പീഢനങ്ങള്‍ക്കു ശേഷം മോചിതനായി. വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഈ മോചനം സാധ്യമാക്കിയതെന്നാണ് വാര്‍ത്ത. സൗദി അറേബ്യയുടെ ഇടപെടലും ഉണ്ടായിരുന്നുവത്രെ. ഇന്ത്യന്‍ വിദേശകാര്യവകുപ്പും ശ്രമങ്ങള്‍ തുടരുകയായിരുന്നു എന്നും പറയപ്പെടുന്നു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ സാധാരണ സാമൂഹ്യ സേവന രംഗത്ത് എക്കാലത്തും സജീവമാണ് സ്വാഭാവികമായും അവരുടെ സദാചാരമായ ലക്ഷ്യങ്ങളും അവര്‍ ക്കുണ്ടായിരിക്കാം. എന്നാലും സാമൂഹ്യസേവനരംഗത്ത് അവരുടെ സഭാപരമായ നിസ്തുലമാണ്. 2014 ലും 2015ലുമൊക്കെ ഫാദര്‍ ടോം നാട്ടില്‍ വന്നിരുന്നു. യെമനിലെ രാഷ്ട്രീയവും ആഭ്യന്തരപ്രശ്‌നങ്ങളും കത്തിനില്‍ക്കുമ്പോഴാണ് 2015 ല്‍ അദ്ദേഹം തിരിച്ചുപോയി വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും മുഴുകിയത്. ഭീകരരുടെ കസ്റ്റഡിയിലായിരുന്ന ഫാദറിന്റെ അഭിമുഖങ്ങള്‍ ടി.വിയില്‍ പലതവണ വന്നിട്ടുള്ളതാണ്. ചില നേരങ്ങളില്‍ അദ്ദേഹം തന്നെ പിടിച്ചുകൊണ്ടു പോയവര്‍ തന്നെ നല്ല വണ്ണം പരിചരിക്കുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. കുറ്റവാളികളുടെ കൂടെ തുടര്‍ച്ചയായി ഇടപഴകിയപ്പോള്‍ ഫാദറിലുണ്ടായ ‘സ്റ്റോക്ക് ഹോം സിന്‍ഡ്രോം’ കൊണ്ടാണിതെന്ന് ചില വിദഗ്ധര്‍ പറയുന്നു. ഭീഷണിപ്പെടുത്തി പറയിച്ചതാവാം എന്നും വാദമുണ്ട്.
ഫാദറിന്റെ ജന്മദേശം അദ്ദേഹത്തിന്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുകയാണ്, ഏറെ ആ ഹ്ലാദത്തോടെ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കിരിക്കുന്ന നമ്മുടെ നേതാക്കള്‍ ഫാദര്‍ ടോ മിന്റെ മോചനത്തിന്റെ ക്രെ ഡിറ്റ് ആര്‍ക്ക് എന്ന് തര്‍ക്കിച്ചു കൊണ്ടേയിരിക്കുന്നു. ക്രെഡിറ്റ് ആര്‍ക്കെങ്കിലുമാവട്ടെ. എന്നാല്‍ കുഴപ്പങ്ങള്‍ നടക്കുന്ന വിദേശരാജ്യങ്ങളിലേക്ക് എന്തിനുവേണ്ടിയായാലും കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഫാദര്‍ ടോം ഉഴുന്നാല്‍ സംഭവം ഒരു മുന്നറിയിപ്പു തന്നെ