ജഡേജയുടെ സസ്‌പെന്‍ഷന്‍: ഒളിയമ്പെയ്ത് കോഹ്‌ലി

kohli_

കാന്‍ഡി: കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ സ്ഥിരിത പാലിക്കണമെന്ന് ഐസിസിയോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ഒരു മത്സരത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കോഹ് ലിയുടെ പരാമര്‍ശം.
കൂടുതലായി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ്, നിയമങ്ങള്‍ മുമ്പുള്ളതിനോട് സമാനമാണ് എന്നുള്ളതായിരിക്കും കളിക്കാര്‍ക്കുള്ള ബോധ്യം. സാഹചര്യത്തിനനുസരിച്ച് അവ മാറാന്‍ പാടില്ല. അത്തരം നിയമങ്ങളില്‍ സ്ഥിരതയുണ്ടെങ്കില്‍ കളിക്കാര്‍ക്ക് ഏതുവരെ പോകാന്‍ കഴിയും എന്നതില്‍ ഒരു വ്യക്തതയുണ്ടായിരിക്കും. കളിക്കളത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, ചെയ്യാതിരിക്കാം എന്നതിനെ സംബന്ധിച്ച് വ്യക്തതയുണ്ടാവണം. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് പല കാര്യങ്ങളും കളിക്കളത്തില്‍ സംഭവിക്കുന്നുണ്ട്.
എന്നാല്‍ ഇത് പോയിന്റ് നഷ്ടമുണ്ടാക്കുമെന്ന് അവര്‍ക്കറിയില്ല. അതുകൊണ്ടുതന്നെ നിയമങ്ങളില്‍ സ്ഥിരത സ്ഥാപിക്കാന്‍ ഐസിസിക്കു കഴിയണം കോഹ് ലി പറഞ്ഞു.
ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരത്തെ ഒരു കളിയില്‍നിന്നു മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണവെ കോഹ് ലി കൂട്ടിച്ചേര്‍ത്തു.