ഓണത്തിന് ബാംഗ്‌ളൂരില്‍ നിന്ന് എറണാകുളത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം:ബാംഗ്‌ളൂരിലെ യശ്വന്തപുരത്തുനിന്ന് എറണാകുളത്തേക്ക് സെപ്തംബറില്‍ ഓണം സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. സെപ്തംബര്‍ 5 മുതല്‍ 27 വരെയാണ് സര്‍വ്വീസ്. യശ്വന്തപുരത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 10.45 ന് പുറപ്പെടും.പിറ്റേന്ന് രാവിലെ 10.30 ന് എറണാകുളത്തെത്തും.ട്രെയിന്‍നമ്പര്‍. 06547. എറണാകുളത്തുനിന്ന് ബുധനാഴ്ചകളില്‍ വൈകിട്ട് 2.45 നാണ് മടക്കയാത്ര. പിറ്റേന്ന് രാവിലെ 4.30 ന് യശ്വന്തപുരത്തെത്തും. ട്രെയിന്‍ നമ്പര്‍. 06548. ഒരു സെക്കന്‍ഡ് എ.സി, രണ്ട് തേര്‍ഡ് എ.സി,എട്ട് സ്‌ളീപ്പര്‍, രണ്ട് ജനറല്‍ കോച്ചുകളുണ്ട്. ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, തിരുപ്പൂര്‍, ഈറോഡ്, തിരുപ്പത്തൂര്‍, ബംഗാര്‍പേട്ട്, കെ. ആര്‍.പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.