സെര്‍ബിയന്‍ താരം ബ്ലാസ്റ്റേഴ്‌സില്‍

bla

കൊച്ചി: ഘാനയുടെ യുവതാരം കറേജ് പെകുസണിനെ ടീമിലെത്തിച്ചതിനു പിന്നാലെ മറ്റൊരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. സെര്‍ബിയന്‍ പ്രതിരോധ നിര താരം നെമന്‍ജ ലാകിക് പെസികയുമായി ക്ലബ് കരാറിലായി. ക്ലബിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നെമന്‍ജയുമായി കരാറിലായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാലാം സീസണിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരമാണ് നെമന്‍ജ. ഓസ്‌ട്രേലിയന്‍ ക്ലബ് കപ്‌ഫെന്‍ബെര്‍ഗില്‍ നിന്നാണ് 25കാരനായ നെമന്‍ജ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.24 മണിക്കൂറിനിടെയുള്ള രണ്ടാമത്തെ വിദേശ കരാറാണ് നെമന്‍ജയുടേത്. ഘാനയുടെ യുവതാരം കറേജ് പെകുസണിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ പെകൂസണ്‍ സ്ലോവാനിയന്‍ ക്ലബ്ബ് എഫ്.സി കോപ്പറില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. ഹോസുവിന്റെ പകരക്കാരനായാണ് പെകുസണിന്റെ വരവിനെ ആരാധകര്‍ കാണുന്നത്. പെകുസണിനെയും നെമന്‍ജയെയും കൂടാതെ മുന്‍ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.