വൈറലായി ‘കൊച്ചുണ്ണി’

kayam

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു. കൊമ്പന്‍ മീശയും കുറ്റിത്തലമുടിയും, കഠാരയും തോക്കുമൊക്കെയായി ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍.കൊച്ചുണ്ണിയായി മാറുന്നതിന് കളരിപ്പയറ്റ് അടക്കമുള്ള വിവിധ തരം ആയോധനകലകള്‍ അഭ്യസിക്കുകയാണ് നിവിനിപ്പോള്‍. രാജഭരണകാലത്തെ തിരുവിതാംകൂര്‍ ഭാഷയായിരിക്കും സിനിമയില്‍ ഉപയോഗിക്കുക.കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966ല്‍ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്. കൊച്ചുണ്ണിയുടെ കാലത്തെ കായംകുളത്തിന്റെ മുഖഛായ ഇപ്പോള്‍ ആകെ മാറിയതിനാല്‍ കായംകുളമാവുന്നത് ശ്രീലങ്കന്‍ ഗ്രാമമാണ്. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണ് കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. ബോബിസഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ നായിക അമലാ പോളാണ്.