പി.സി. ജോര്‍ജിനെതിരെ കേസെടുക്കും

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിക്കെതിരെ വിവിധയിടങ്ങളില്‍ അപകീര്‍ത്തികരമായ സംഭാഷണങ്ങളും പരാമര്‍ശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കും. വനിതാക്കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.