ഓക്‌സിജന്‍ ലഭിക്കാതെ ദുരന്തം ; രണ്ട് കുട്ടികള്‍ കൂടി മരിച്ചു മുഖ്യമന്ത്രി

up

യോഗി ആദിത്യനാഥ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാമണ്ഡലമായ ഗോരഖ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെത്തുടര്‍ന്നു നവജാത ശിശു ക്കളടക്കം കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരണം 32 ആയി. ബാബാ രാഘവ് ദാസ്(ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആ ശുപത്രിയിലാണു ദാരുണ സംഭവമുണ്ടായത്.
മസ്തിഷ്‌കവീക്കം ബാധിച്ച കുട്ടികളാണു മരിച്ചവരിലേറെയും. വ്യാഴാഴ്ച രാത്രി 20 കുട്ടികള്‍ മരിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി.
എന്നാല്‍, വീണ്ടും ഓക്‌സിജന്‍ വിതരണം നിലച്ചതാണു 10 പേര്‍കൂടി മരിക്കാന്‍ ഇടയാക്കിയത്. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. യുപിയിലെ കുട്ടികളിലെ മസ്തിഷ്‌കവീക്കം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം. 66 ലക്ഷം രൂപ കുടിശികയുണ്ടെന്നതിന്റെ പേരിലായിരുന്നു കമ്പനിയുടെ നടപടി. ഓക്‌സിജന്‍ വിതരണം നിര്‍ത്തിവയ്ക്കുമെന്നു കമ്പനി അറിയിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട് എന്നാല്‍, ഓക്‌സിജന്റെ അഭാവം മൂലമല്ല കുട്ടികള്‍ മരണമടഞ്ഞതെന്നും ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണ സമിതി രൂപവത്കരിച്ചു. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബറിനോപ്പം ഗോരഖ്പുരിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് ഗുലാം നബി ആസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്.