ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍; കര്‍ശന മാനദണ്ഡങ്ങളുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ പരിശോധനയുടെ ഒന്നാംഘട്ടം സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം.
നവംബര്‍ ഒന്നിന് പരിശോധന അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. നവംബര്‍ 15 രണ്ട ാംഘട്ട പരിശോധന. തുടര്‍ന്ന് മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്തും. തൊഴിലാളി ക്യാമ്പുകള്‍ക്ക് ജില്ലാ ഭരണകൂടം താഴെ പറയുന്ന മാനദണ്ഡങ്ങളും നിശ്ചയിച്ചു.
വയല്‍ ചതുപ്പു പ്രദേശത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്ഥിതി ചെയുന്ന ക്യാന്പുകള്‍ അനുവദിക്കില്ല. കെട്ടിടത്തിനോ ഷെഡിനോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നമ്പര്‍ എങ്കിലും ഉണ്ടായിരിക്കണം. ഒരു മുറിയില്‍ ഓരോരുത്തര്‍ക്കും ചുരുങ്ങിയത് രണ്ടര ചതുരശ്ര മീറ്റര്‍ സ്ഥലം ഉണ്ടായിരിക്കണം. ഓരോരുത്തര്‍ക്കും സ്വതന്ത്രമായി കിടക്കുന്നതിനുള്ള സ്ഥലസൗകര്യം ആവശ്യത്തിന് വായു സഞ്ചാരം, പ്രകാശം എന്നിവ ഉണ്ടായിരിക്കണം.
കിടപ്പുമുറികളില്‍ തട്ടുകളായി ഉപയോഗിക്കുന്ന തരത്തില്‍ ബെഡുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഒഴിവാക്കേണ്ട താണ്. തറ ഉറച്ചതും ഈര്‍പ്പരഹിതവുമായിരിക്കണം. വൃത്തിയായി സൂക്ഷിക്കണം തുടങ്ങി യവയാണ്പ്രധാന നിര്‍ദേ ശങ്ങള്‍. പരിശോധനയുടെ അടിസ്ഥാനത്തില്‍ തൊഴിലാളി ക്യാമ്പുകള്‍ക്ക് സ്‌കോറിംഗ് ഏര്‍പ്പെടുത്തും. പരിശോധനയ്ക്ക് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍, ജില്ലാ ലേബര്‍ ആഫീസര്‍, ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്നിവരുള്‍പ്പെട്ട മോണിറ്ററിംഗ് സംഘം മേല്‍നോട്ടം വഹിക്കും.