കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പരിശ്രമിക്കുകയാണെന്ന് അമിത് ഷാ

രോഹ്തക്: മഹാത്മാഗാന്ധിയുടെ അഭിലാഷംപോലെ പാര്‍ട്ടി പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹരിയാനയിലെ രോഹ്തകില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സ്വാതന്ത്ര്യ ത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടണമെന്നായിരുന്നു മഹാത്മാഗാന്ധി പറഞ്ഞിരുന്നത്. ഗാന്ധിമാര്‍ ചേര്‍ന്ന് ഇന്നത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ വളര്‍ച്ച താഴേക്കായിരുന്നു. ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും മുകളിലേക്കായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കുടുംബ വാഴ്ചയില്‍നിന്നും ജാതി രാഷ്ട്രീയത്തില്‍നിന്നും വിടുവിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.