രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കാര്‍ഡ് പോരാ, ഫീസ് പണമായി വേണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍

Election-Commission-of-India-to-announce-polls-in-5-states

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഫീസ് നല്‍കാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ പോരാ, പണമായി കെട്ടിവയ്ക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. കറന്‍സികള്‍ക്കു പകരം കാര്‍ഡ് ഉപയോഗിക്കണമെന്നു നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കടുത്ത നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ഡിജിറ്റല്‍ ഇടപാടുകള്‍ മുഖേനെയോ ചെക്ക് ആയോ സ്ഥാനാര്‍ഥിക്കു പണം കെട്ടിവയ്ക്കാനാവില്ലെന്നു മുഖ്യ വരണാധികാരിയുടെ ഓഫീസ് വ്യക്തമാക്കി.
15,000 രൂപയുടെ പണം കെട്ടിവയ്ക്കുകയോ റിസര്‍വ് ബാങ്കില്‍ പണമടച്ചതിനു ശേഷം അതിന്റെ രസീത് നാമനിര്‍ദേശ പത്രികയോടൊപ്പം കാണിക്കുകയോ ചെയ്യണമെന്നാണ് ചട്ടം. കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ചട്ടങ്ങളില്‍ ഭേദഗതി വരുത്താത്തതാണ് കാര്‍ഡ് ഉപയോഗിച്ചു പണം കെട്ടിവയ്ക്കുന്നതിനു തടസമെന്നാണ് അധികൃതര്‍ ചൂണ്ട ിക്കാട്ടുന്നത്. ജൂലൈ 17നു നടക്കുന്ന രാഷട്രപതി തെരഞ്ഞെടുപ്പില്‍ ഇതിനോടകം 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.