ദീപിക വീണ്ടും ഹോളിവുഡില്‍

വിന്‍ ഡീസലിനൊപ്പം ഹോളിവുഡില്‍ അരങ്ങേറിയ ബോളിവുഡ് നടി ദീപിക പദുകോണ്‍ വീണ്ടും ഹോളിവുഡില്‍ അഭിനയിക്കുന്നു. ദീപിക അഭിനയിച്ച റിട്ടേണ്‍ ഒഫ് എക്‌സാന്‍ഡര്‍ കേജ് എന്ന സിനിമയുടെ അടുത്ത ഭാഗത്തിലാണ് താരം വീണ്ടും അഭിനയിക്കുന്നത്. ദീപിക അഭിനയിക്കുന്ന കാര്യം സംവിധായകന്‍ ഡി.ജെ.കരൂസോ സ്ഥിരീകരിക്കുകയും ചെയ്തു. ദീപികയ്ക്ക പുറമെറൂബി റോസ്, നൈന ഡോബ്ര തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രിസ് വു , റൂബി റോസ് , ടോണി , നീന ദൊബ്രെവ് , ടോണി ഇവനെന്താ, സാമുവല്‍ എല്‍ ജാക്‌സണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.2017 ജനുവരിയിലാണ് എക്‌സ്എക്‌സ്എക്‌സ് സീരിയസിലെ അവസാന ചിത്രം പുറത്തിറങ്ങിയത്.