ബെല്‍ഫോര്‍ട്ട് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

bolfort

കൊച്ചി: അടുത്ത ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഹെയ്തി താരം കെവിന്‍ ബെല്‍ഫോര്‍ട്ട് ഉണ്ടായേക്കില്ല. അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ്.സിയുമായി കരാറൊപ്പിട്ട ബെല്‍ഫോര്‍ട്ട് തിരിച്ചു വരില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സീറ എഫ്.സിയുമായി കരാറൊപ്പിട്ട കാര്യം ട്വിറ്ററിലൂടെയാണ് ബെല്‍ഫോര്‍ട്ട് വ്യക്തമാക്കിയത്. 25കാരനായ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ നിര്‍ണായകമായ മൂന്നു ഗോള്‍ നേടിയിരുന്നു.ബ്ലാസ്റ്റേഴ്‌സ് താരങ്ങളായിരുന്ന ക്യാപ്ടന്‍ ആരോണ്‍ ഹ്യൂസും ഹോസുവും നാസോണും നേരത്തേ തന്നെ മറ്രു ക്ലബുകളുമായി കരാറിലൊപ്പിട്ടിരുന്നു. രണ്ടു ടീമുകളെ കൂടി ഉള്‍പ്പെടുത്തി പത്ത് ടീമുകളുമായാണ് ഇത്തവണ ഐ.എസ്.എല്‍ എത്തുന്നത്. ബെംഗളൂരു എഫ്.സിയും ടാറ്റയുടെ കീഴിലുള്ള ടീമും ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിക്കും. ഇതോടൊപ്പം നിലവിലെ ലേലത്തിന് പകരം ഡ്രാഫ്റ്റ് സംവിധാനത്തിലേക്ക് ഐ.എസ്.എല്‍ മാറുമെന്നും സൂചനയുണ്ട്.