ഇടവേളയ്ക്കു ശേഷം അനന്യ മലയാളത്തില്‍

ananua

വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുന്ന നായികയാണ് അനന്യ.
കുറച്ച് നാളുകളായി മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് അനന്യ. ഇപ്പോഴിതാ പൃഥ്വിരാജ് ഇന്ദ്രജിത്ത് ചിത്രമായ ടിയാനിലൂടെ ശക്തമായ കഥാപാത്രവുമായി എത്തുകയാണ് അനന്യ. രണ്ടു വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന അനന്യ ശക്തമായ ഒരു കഥാപാത്രത്തെയാണ് ടിയാനില്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായ അംബ എന്ന കഥാപാത്രമാണ് അനന്യക്ക്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ടിയാന്റെ കഥ കേട്ടപ്പോള്‍ ഇഷ്ടമായി. സിനിമയുടെ പിന്നിലുള്ളത് നല്ല ടീമാണെന്നതായിരുന്നു പ്രധാന ആകര്‍ഷണം. മുരളി ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം ഒരു ഷോട്ടിലെങ്കിലും ഒരുമിച്ച് അഭിനയിക്കാന്‍ പറ്റുന്നത് ചെറിയ കാര്യമല്ലല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷമെന്നും അനന്യ പറയുന്നു. 2012ലായിരുന്നു ബിസിനസുകാരനും തൃശൂര്‍ സ്വദേശിയുമായ ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹം.