സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് ഗാര്‍ഹികോത്പാദനം വര്‍ധിപ്പിക്കാന്‍:മന്ത്രി വി.എസ്. സുനില്‍കുമാര്‍

sunil

ഇരിങ്ങാലക്കുട: വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ പച്ചക്കറി ഇറക്കുമതി ചെയ്ത് വിപണിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഗാര്‍ഹികോത്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യത്തിലേക്കായി 63 ലക്ഷം ഗാര്‍ഹിക പച്ചക്കറിത്തോട്ടങ്ങള്‍ ഓണത്തിന് വിളവെടുത്ത് മലയാളനാടിനെ ധന്യമാക്കാന്‍ ഉണ്ട ാകുമെന്ന് കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട ുകൊണ്ട ാണ് ഒരു മുറം പച്ചക്കറി പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്‌കൃതിയെ നെഞ്ചേറ്റുന്ന പത്മിനി വയനാട്, അയ്യപ്പക്കുട്ടി ഉദിമാനം, നവനീത് ചേറൂര്‍ എന്നിവരേയും മണ്ഡലത്തിലെ കൃഷി ഓഫീസര്‍മാരേയും ടി.വി. ഇന്നസെന്റ് എംപി ആദരിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എ. മനോജ്കുമാര്‍, ഷാജി നക്കര, കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര തിലകന്‍, മനോജ് വലിയപറന്പില്‍, കെ.എസ്. ബാബു, കെ.സി. ബിജു, സരള വിക്രമന്‍, സന്ധ്യ നൈസണ്‍, വര്‍ഷ രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, പരിസ്ഥിതി പ്രവര്‍ത്തകരായ ഫാ. ജോയി പീണിക്കപറമ്പില്‍ സിഎംഐ, ഗംഗാധരന്‍ കാവല്ലൂര്‍, സിസ്റ്റര്‍ റോസ് ആന്റോ, കോര്‍ഡിനേറ്റര്‍ ബാലകൃഷ്ണന്‍ അഞ്ചത്ത്, എം.എന്‍. തമ്പാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദിമാനം നാടന്‍ പാട്ടുത്സവവും അരങ്ങേറി. പരിസ്ഥിതി സൗഹൃദവേദിയും പാളപാത്രത്തിലെ ഭക്ഷണവും ഹരിതോപഹാര വിതരണവും ഉദ്ഘാടന ചടങ്ങുകളുടെ സവിശേഷതയായിരുന്നു. ഉച്ചതിരിഞ്ഞ് കുടുംബശ്രീ നാടന്‍പാട്ടുത്സവവും പത്മിനി വയനാടിന്റെ ചക്ക ഉത്പന്ന പരിശീലനവും ഉണ്ട ായിരുന്നു. ചക്ക ഉത്പന്ന പരിശീലനത്തിന്റെ ഉദ്ഘാടനകര്‍മ്മം കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി നിര്‍വഹിച്ചു. മുന്‍ കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സാന്ദ്ര അനൂപ്, ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.