നികുതി വെട്ടിപ്പു കേസില്‍ റൊണാള്‍ഡോയും
മാഡ്രിഡ്: പോര്‍ച്ചുഗലിന്റെ റയല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നികുതി വെട്ടിപ്പ് കേസ് കുടുക്ക്. താരത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പാനിഷ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 201114 കാലയളവില്‍ റൊണാള്‍ഡോ 14.70 കോടി യൂറോയുടെ വെട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാല്‍ തനിക്കെതിരെ കേസ് എടുത്തതില്‍ ഭയപ്പെടുന്നില്ലെന്നു റൊണാള്‍ഡോ പറഞ്ഞു. എല്ലാക്കാര്യങ്ങളും നിയമപരമായിത്തന്നെയാണ് താന്‍ ചെയ്തിരിക്കുന്നതെന്ന് റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡോയുടെ അക്കൗണ്ട് പരിശോധനയില്‍ താരം നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്. നികുതി വെട്ടിച്ചതായി തെളിഞ്ഞാല്‍ പരമാവധി അഞ്ചു വര്‍ഷമെങ്കിലും റൊണാള്‍ഡോയ്ക്ക് ജയില്‍ ശിക്ഷ ലഭിക്കും.എന്നാല്‍ അതു രണ്ടു വര്‍ഷം വരെ കുറയാം. രണ്ടു വര്‍ഷമേ ശിക്ഷയുള്ളൂ എങ്കില്‍ സ്പാനിഷ് നിയമമനുസരിച്ച് ജയിലില്‍ പോകേണ്ട. നേരത്തെ നികുതി വെട്ടിപ്പ് കേസില്‍ ബാഴ്സലോണ സ്ട്രൈക്കര്‍ ലയണല്‍ മെസിക്ക് സ്പാനിഷ് കോടതി 21 മാസത്തെ തടവും 20 ലക്ഷം യൂറോ പിഴയും വിധിച്ചിരുന്നു. നെയ്മറും ഇതേ കേസില്‍ വിചാരണ നേരിടുകയാണ്.