മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു

mukk

കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ആനയാംകുന്ന് മുണ്ടയാട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ(43), മകള്‍ ഹിഫ്ത(13) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ മുക്കം കടവ് പാലത്തിന് സമീപം പാഴൂര്‍ തോട്ടം പള്ളിക്ക് സമീപമാണ് അപകടം. മുക്കം ഓര്‍ഫനേജ് എല്‍.പി സ്‌കൂളില്‍ അധ്യാപികയാണ് ഷീബ. സ്‌കൂള്‍ സമയങ്ങളില്‍ റോഡിലിറങ്ങുന്നതിന് ടിപ്പര്‍ ലോറികള്‍ക്ക് വിലക്കുള്ള സമയത്താണ് ഈ ലോറി നിരത്തിലിറങ്ങി അപകടമുണ്ടായത്. പിന്നീടെത്തിയ ലോറികള്‍ നാട്ടുകാര്‍ തടയുകയും റോഡ് ഇപരോധിക്കുകയും ചെയ്തു.